കർഷകകുരുതിക്ക് കളമൊരുക്കിയ നരേന്ദ്രമോദിയെ കുറിച്ച് മാധ്യമപ്രവർത്തകനായ എൻ പി ഉല്ലേഖ് അന്ന് പറഞ്ഞത്

മാസങ്ങൾക്ക് ശേഷം കർഷകർക്ക് മുന്നിൽ മോദി സർക്കാർ മുട്ടുമടക്കുമ്പോൾ മാധ്യമപ്രവർത്തകനായ എൻ പി ഉല്ലേഖിന്റെ വാർത്താ റിപ്പോർട്ട് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഉല്ലേഖ് ‘ദി നേഷൻ’ എന്ന മാധ്യമത്തിൽ എഴുതിയ ലേഖനം ഇങ്ങനെ:

ദില്ലിയിലെ തെരുവോരങ്ങളിൽ ആയിരകണക്കിന് പതിനായിരക്കണക്കിന് കർഷകരാണ് റോഡരികിൽ സമരം ചെയ്തിരുന്നത് . കർഷകരുടെ അവകാശങ്ങളെ അടിച്ചമർത്താനല്ലാതെ ആ സമരപ്പന്തലിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും മോദി സർക്കാർ തയ്യാറായിരുന്നില്ലെന്ന് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എൻ പി ‘ദി നേഷൻ’ നിൽ റിപ്പോർട്ട് ചെയ്തു.

കർഷകരെ കോർപ്പറേഷനുകളുടെ കാരുണ്യത്തിൽ ഏൽപ്പിച്ചാൽ അത് വലിയ ദുരന്തത്തിന് കാരണമാകും, കോർപ്പറേഷനുകൾക്കോ ​​സംസ്ഥാന-ഫെഡറൽ ഗവൺമെന്റുകൾക്കോ ​​എതിരായ പരാതികൾ പരിഹരിക്കാൻ കോടതിയെ സമീപിക്കുന്നതിൽ നിന്ന് കർഷകരെ തടയുന്ന പുതിയ നിയമത്തിലെ വ്യവസ്ഥയെക്കുറിച്ച് അവർ ആശങ്കാകുലരാകാതിരിക്കുന്നത് എങ്ങനെ?

ഫെബ്രുവരിയിലെ അതി ശൈത്യകാലത്ത് എൻ പി ഉല്ലേഖ് ഡൽഹി സമരവേദികളിൽ കണ്ട കാഴ്ച പ്രസക്തമാകുന്നത് ഇന്നാണ്.

കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ മൂന്ന് ഭീകരമായ നിയമങ്ങൾ പാസാക്കികൊണ്ട് അവരുടെ സ്വാതന്ത്രത്തെയാണ് ഹനിക്കുന്നത്. ഞങ്ങൾക്കിത് ജീവന്മരണ പോരാട്ടമാണ്, ഒന്നുകിൽ ലക്ഷ്യം കാണുക അല്ലെങ്കിൽ മരിക്കുക അല്ലാതെ വേറെ വഴിയില്ല എന്നാണ് സമരഭൂമിയിലെ 62 വയസുകാരനായ ഹർപാൽ സിങ്ങ് പറഞ്ഞത്. കൊടും തണുപ്പും ചൂടും സഹിച്ചുകൊണ്ട് ഞങ്ങൾ സമരം ചെയ്യുന്നത് ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണെന്ന് ഹർപാൽ പറയുന്നു.

ഇന്ത്യയിലെ ലക്ഷക്കണക്കിന് കർഷകർ ന്യൂഡൽഹിയിലേക്കുള്ള റോഡുകളിൽ ക്യാമ്പ് ചെയ്ത അഭൂതപൂർവമായ പ്രതിഷേധം രണ്ട് മാസത്തിലേറെ നീണ്ടുനിന്നെങ്കിലും അതിന്റെ ആനുപാതികമായ ശ്രദ്ധ മാധ്യമങ്ങളിൽ നിന്നോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിൽ നിന്നോ ലഭിച്ചില്ല.കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ പാസാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഫെഡറൽ ഗവൺമെന്റ് പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു,

“നവംബർ 26 ന് ഗ്രാമങ്ങളിൽ നിന്ന് ഡൽഹിയുടെ അതിർത്തികളിൽ കർഷകർ എത്തിത്തുടങ്ങിയതിന് ശേഷം ഒരിക്കൽ പോലും പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്തിട്ടില്ലശൈത്യകാലത്തെ കഠിനമായ തണുപ്പിൽ ഹർപാൽ സിംഗിനെപ്പോലുള്ളവർ പ്രക്ഷോഭവുമായി തളരാതെ പൊരുതുന്നതിൽ മോദിസർക്കാർ അസ്വസ്ഥരായില്ല.

പ്രതിഷേധക്കാരുടെ ബുദ്ധിമുട്ടുകൾക്കും തുടർന്നുള്ള മരണവും അവരെ അസ്വസ്ഥതപ്പെടുത്തിയില്ല .സിങ്ങിനെപ്പോലുള്ള കർഷകരെ ദേശവിരുദ്ധരും വിഘടനവാദികളും ആക്കി ചിത്രീകരിക്കാൻ ദേശീയ മാധ്യമങ്ങൾ അമിതമായി ശ്രമിച്ചു.

സമരക്കാർക്കെതിരെ കേസെടുക്കാനും മാധ്യമപ്രവർത്തകരെ വരെ അറസ്റ്റ് ചെയ്യാനും തുടങ്ങി. പ്രതിഷേധ വേദികളിലേക്കുള്ള ജലവിതരണം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം എന്നിവ വെട്ടിക്കുറച്ചു. ഡൽഹിയിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ വൈകിക്കുകയും റദ്ദാക്കുകയും ചെയ്തു,

ഇന്നുവരെ നരേന്ദ്രമോദിയോ കേന്ദ്രസർക്കാരോ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, അതിലുപരി ഞങ്ങൾ അനുഭവിച്ച കഷ്ടതകൾ പുറംലോകം അറിയാതിരിക്കാൻ അടിച്ചമർത്തൽ നടത്തുന്നുണ്ടെന്നും എന്തുതന്നെയായാലും ഈ നിയമം ഞങ്ങളെ ഒരു 50 വർഷത്തിന് പുറകിലേക്കുള്ള ഒരു അവസ്ഥയിലേക്ക് നയിക്കുമെന്നും അതിൽ നിന്നും മുക്തി നേടുകയല്ലാതെ വേറെ ഒരു വഴിയും തങ്ങളുടെ മുന്നിലില്ലെന്നും ഹർപാൽ പറയുന്നു”.

ഇന്ന് മൂന്നു നിയമങ്ങൾ പിൻ‌വലിക്കുന്നു എന്ന് മോദി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു .പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ,മിനിമം താങ്ങുവില നിയമ വിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.അതെ അന്ന് കണ്ട സമരത്തിന്റെ കനൽ ഇനിയും അടങ്ങിയിട്ടില്ല

വാർത്തയുടെ ലിങ്ക് ഇവിടെ

https://www.thenation.com/article/world/india-farmers-protest-modi/

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News