നടന്‍ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം; ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു

നടന്‍ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കോയമ്പത്തൂര്‍ പൊലീസ് കേസെടുത്തു. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു. താരം തേവര്‍ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചുവെന്നാണ് അര്‍ജുന്‍ സമ്പത്ത് ഉന്നിക്കുന്ന ആരോപണം. സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ പി സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെങ്കിലും താരം പങ്കെടുത്തില്ല. തേവര്‍ അയ്യ വലിയ നേതാവ് അല്ലെന്നും താരം പറഞ്ഞതായി ഹിന്ദു മക്കള്‍ കച്ചി പറഞ്ഞു. വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളൂരൂ വിമാനത്താവളത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള പോസ്റ്ററാണ് അര്‍ജുന്‍ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News