സമയം കുറവാണോ? എളുപ്പത്തിലൊരു തോരൻ ആയാലോ?

ചിലർക്ക് സമയം കിട്ടാതെ വരുന്നത് മൂലം അധികം കറികളൊന്നും ഉച്ചഭക്ഷണത്തിനൊപ്പം തയാറാക്കാൻ കഴിഞ്ഞെന്നുവരില്ല. അപ്പോൾ എളുപ്പത്തിനൊരു വിഭവം തയാറാക്കി നോക്കിയാലോ?
എങ്കിൽ പപ്പട തോരൻ നമുക്കൊന്ന് പരീക്ഷിക്കാം. പപ്പടം എന്നും വറുത്താണല്ലോ ഉപയോഗിക്കുന്നത്. പപ്പടം തോരനാക്കി കഴിച്ചു നോക്കൂ. അടിപൊളിയാണ് ഈ വിഭവം. എങ്ങനെയാണ് പപ്പട തോരൻ തയ്യാറാക്കുന്നതെന്ന് നോക്കാം

വേണ്ട ചേരുവകള്‍

പപ്പടം – 15
തേങ്ങ ചിരകിയത് – 1 കപ്പ്
പച്ചമുളക് – 4
വറ്റല്‍ മുളക് – 2
ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
വെളിച്ചെണ്ണ – 1/4 കപ്പ്
കടുക് – 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

തയാറാക്കുന്ന വിധം

ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കണം. കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും, ചുവന്നുളളിയും, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയിലായിരിക്കണം എല്ലാം വേവിക്കേണ്ടത്. നല്ല ടേസ്റ്റുള്ള പപ്പട തോരൻ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News