കേന്ദ്ര സർക്കാരിനെ മുട്ടു കുത്തിച്ച കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിനെ മുട്ടു കുത്തിച്ച കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമരത്തിനിടയിൽ രക്തസാക്ഷികളായ 750 കർഷകരെ അനുസ്മരിക്കുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു.

കള്ളക്കേസുകളിലൂടെ സർക്കാര്‍ വേട്ടയാടുന്നവർക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. കാർഷിക ഉൽപ്പന്നങ്ങൾ മിനിമം താങ്ങുവിലയിൽ വിൽക്കാനുള്ള നിയമപരമായ അവകാശം ഉറപ്പാക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയിൽ ഏകാധിപത്യം നടപ്പാകില്ലെന്ന് കർഷകർ മോദിയെ പാഠം പഠിപ്പിച്ചുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ കോർപ്പറേറ്റ് നയങ്ങൾക്കെതിരായ മറ്റെല്ലാ സമരങ്ങൾക്കും കർഷക സമരം ഊർജ്ജമാകുമെന്നും സമരം ചെയ്ത എല്ലാ കർഷകരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here