കെപിഎസി ലളിതയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുന്നു

ആശുപത്രിയിൽ തുടരുന്ന നടി കെപിഎസി ലളിതയ്ക്ക് അടിയന്തിരമായി കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുന്നു. കെപിഎസി ലളിതയ്ക്ക് കരള്‍ മാറ്റിവെയിക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് ഒ പോസിറ്റീവ് രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നും മകള്‍ ശ്രീക്കുട്ടി ഭരതൻ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സിനിമ മേഖലയിലുള്ള നിരവധി പേര്‍ പോസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്. ചികിത്സക്കായി സംസ്ഥാന സര്‍ക്കാരും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

കരള്‍ സംബന്ധമായ അസുഖങ്ങൾ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നായിരുന്നു കെ പി എ സി ലളിതയെ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന താരത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയയാണ് അടിയന്തരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News