ചായയ്ക്ക് നല്ല മൊരിമൊരിഞ്ഞ ഉള്ളിവട ആയാലോ?

ചായയ്‌ക്കൊപ്പം എല്ലാവരും കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് ഉള്ളിവട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. നല്ല മൊരിഞ്ഞ ഉള്ളിവട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

കടലമാവ് 2 കപ്പ്
സവാള 4 എണ്ണം
പച്ചമുളക് 3 എണ്ണം
ഇഞ്ചി അരിഞ്ഞത് 1 ടീ സ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
കായ പൊടി 2 നുള്ള്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ച് വയ്ക്കുക. ഇത് 30 മിനിറ്റ് നേരത്തേയ്ക്ക് മാറ്റി വയ്ക്കുക. കടല മാവ്, പാകത്തിന് ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുത്തിൽ കലക്കി വയ്ക്കുക.

നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ മാവ് സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഒഴിക്കുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ചൂട് ഉള്ളിവട റെഡി. ചായയ്‌ക്കൊപ്പം ഒന്ന് കഴിച്ചു നോക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News