കനത്ത മ‍ഴ; തിരുവനന്തപുരം ജില്ലയിൽ 32.81 കോടിയുടെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ ജില്ലയിൽ 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കർഷകരെയാണ് നഷ്ടം ബാധിച്ചത്.

1011.72 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. നവംബർ 10 മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി എന്നീ വിളകളെ മഴ സാരമായി ബാധിച്ചു. 575.74 ഹെക്ടർ വാഴ, 69.36 ഹെക്ടർ നെല്ല്, 179.99 ഹെക്ടർ പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയിൽ നശിച്ചത്.

160.64 ഹെക്ടർ സ്ഥലത്തെ മരച്ചീനി കൃഷിയും 8.20 ഹെക്ടറിലെ മറ്റ് കിഴങ്ങ് വർഗവിളകളും മഴയിൽ നശിച്ചു. 5.80 ഹെക്ടർ റബ്ബർ, 4. |62 ഹെക്ടർ ഇഞ്ചികൃഷി, 2.80 ഹെക്ടർ വെറ്റില, 2.08 ഹെക്ടർ നാളികേരം, 1.52 ഹെക്ടർ കുരുമുളക് എന്നിങ്ങനെയാണ് മറ്റു വിളകളുടെ നാശനഷ്ടക്കണക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here