മോദിയെ കർഷകർ മുട്ട് കുത്തിച്ചു; കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരും; സീതാറാം യച്ചൂരി

കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിന് മുന്നിൽ പ്രധാനമന്ത്രിയെ മുട്ട് കുത്തിക്കാൻ കർഷകർക്ക് കഴിഞ്ഞുവെന്ന് സീതാറാം യച്ചൂരി. എം എസ് പി (താങ്ങുവില ) നിയമപരമാക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മിനിമം താങ്ങുവിലയിൽ ഉൽപന്നങ്ങൾ വിൽക്കാൻ നിയമം നിർമിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

കർഷകരെ ഖാലിസ്ഥാനി, ഭീകരർ,സമര ജീവികൾ എന്നൊക്കെ വിളിച്ച് കർഷകരെ അധിക്ഷേപിച്ചത് പ്രധാനമന്ത്രി ആണെന്നും യച്ചൂരി ഓർമിപ്പിച്ചു. കർഷകരെ ആക്രമിച്ചവർക്കെതിരെ നടപടി വേണം. ലഖിംപൂർ സംഭവത്തിൽ കേന്ദ്ര മന്ത്രിയെ പുറത്താക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു

പാർലമെൻ്റിൽ കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരും.ഇത് കർഷകരുടെ മാത്രം വിജയമല്ല. അവർക്കൊപ്പം നിന്ന മുഴുവൻ രാജ്യത്തിൻ്റെയും വിജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം എസ് പി നിയമ നിർമാണം, വൈദ്യുതി ഭേദഗതി നിയമം എന്നിവ റദ്ദാക്കുന്നവരെ സമരം തുടരും.

അതേസമയം ഇന്ധന വില കുറച്ചത് തന്ത്രം ആണെന്നും എക്സൈസ് ഡ്യൂട്ടി മാത്രം കുറച്ചുവെന്നും സെസ് സർച്ചാർജ് രൂപത്തിൽ വലിയ വരുമാനം ഇന്ധനവിലയിൽ കേന്ദ്ര സർക്കാർ കണ്ടെത്തുന്നുണ്ടെന്നും യച്ചൂരി പറഞ്ഞു.

മരിച്ചവർക്ക് നീതി ലഭിക്കണമെന്നും അവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും യച്ചൂരി ആവർത്തിച്ചു .അതുപോലെ കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും യച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News