മിഥുനത്തിന് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ‘അപ്പാത’ ഉര്‍വശിയുടെ 700-ാമത്തെ ചിത്രം

മിഥുനം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. ‘അപ്പാത’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും  ഒന്നിക്കുന്നത്. പ്രിയദര്‍ശന്‍ തന്നെയാണ് സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ഉര്‍വശിയുടെ 700-ാമത്തെ ചിത്രം കൂടിയാണിത്.

‘മിഥുന’ത്തിന് ഏറെ നാളുകള്‍ക്ക് ശേഷം നടന്ന ഒത്തുചേരല്‍! വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പാത’യില്‍ വീണ്ടും ഒന്നിക്കുന്നു! ഉര്‍‍വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്,” എന്നാണ് പ്രിയദര്‍ശന്‍ ഉര്‍വശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 1993-ലാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മിഥുനം പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here