രാജ്യം കണ്ട ഏറ്റവും വലിയ സമരം വിജയം കണ്ടു: അഖിലേന്ത്യാ കിസാന്‍ സഭ

രാജ്യം കണ്ട ഏറ്റവും വലിയ സമരം വിജയം കണ്ടുവെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ വലിയ രീതിയിലുള്ള കേന്ദ്രത്തിന്റെ അടിച്ചമര്‍ത്തല്‍ അതിജീവിച്ചവരാണ് കര്‍ഷകര്‍.

പല രീതിയില്‍ സമരത്തെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിച്ചു. 90 കോടി കര്‍ഷകരെ കൊന്നൊടുക്കാന്‍ കേന്ദ്രത്തിന് സാധിക്കാത്തത് കൊണ്ടാണ് കാര്‍ഷിക നിയമം പിന്‍വലിച്ചത്. കര്‍ഷകരുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രം മുട്ടുകുത്തിയെന്നും കിസാന്‍ സഭ പറഞ്ഞു.

മൂന്ന് നിയമങ്ങള്‍ പിന്‍വലിച്ചു എന്നാല്‍ താങ്ങ് വില ഉറപ്പാക്കുമെന്ന കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എസഎസ്പി നടപ്പിലാക്കണമെന്നും കിസാന്‍ സഭ വ്യക്തമാക്കി.

ഇതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും 700 കര്‍ഷകരുടെ മരണത്തില്‍ കേന്ദ്രം ഉത്തരവാദികളാണെന്നും അഖിലേന്ത്യാ കിസാന്‍ സഭാ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News