ചരിത്രം തിരുത്തിയെഴുതാൻ ഉള്ളതാണ്;ബ​ഗാൻ പോരാട്ടത്തെക്കുറിച്ച് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ (ISL ) ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാണ് ഇന്ന് നടക്കാനിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴും എടികെ മോഹൻ ബ​ഗാനും തമ്മിലുള്ള മത്സരം. കഴിഞ്ഞ കുറച്ച് സീസണുകളിലായി ഐഎസ്എല്ലിലെ ഉദ്ഘാടനമത്സരവും ഈ ക്ലബുകൾ തമ്മിലുണ്ട്. ഇപ്പോൾ ഐഎസ്എല്ലിന്റെ എട്ടാം സീസണിലും അങ്ങനെ തന്നെയാണ്.

കഴിഞ്ഞ തവണ ഉദ്ഘാടനമത്സരത്തിലടക്കം രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴ്സിനെ ​​ബ​ഗാൻ പരാജയപ്പെടുത്തിയിരുന്നു. ഐഎസ്എൽ ഫൈനൽ വരെയെത്തിയ ബ​ഗാൻ ഏഎഫ്സി കപ്പിലും കളിച്ചിരുന്നു. സൂപ്പർതാരം ഹ്യൂ​ഗോ ബോമോ, ലിസ്റ്റൻ കൊളാസോ തുടങ്ങിയവരുടെ സൈനിങ്ങിലൂടെ കരുത്ത് ഇരട്ടിയാക്കിയാണ് ബ​ഗാൻ എത്തുന്നത്. പുതിയ പരിശീലകനും വിദേശതാരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ മത്സരത്തിന് മുമ്പ് തന്നെ ബ​ഗാന് ഒരു മേധാവിത്വം പ്രവചിക്കുന്നുണ്ട്. എന്നാൽ അതിലൊന്നുമൊരു കാര്യവുമില്ലന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറയുന്നത്.

കണക്കുകളും ചരിത്രവും ഇതുവരെ എന്ത് സംഭവിച്ചു എന്നത് പറയാനുള്ളതാണ്, പക്ഷെ ഇന്ന് നടക്കുന്നത് ഒരു പുതിയ മത്സരമാണ്, കണക്കുകൾ മാറിമറിയാനുള്ളതാണ് ഒപ്പം ചരിത്രം തിരുത്തിയെഴുതാനുള്ളതും, ഞങ്ങൾ ആത്മവിശ്വസത്തിലാണ്, ഇന്ന് ലീ​ഗ് ആരംഭിക്കുമ്പോൾ കളിക്കാർ അവരുടെ മികവ് പുറത്തെടുക്കുമെന്ന് ഞാൻ കരുതുന്നു, ലീ​ഗിലുടനീളം വിജയിക്കാനുള്ള മനോഭാവമുള്ള ടീമിനെ കാണാനാണ് ഞാനാഗ്രഹിക്കുന്നത്, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News