മോദിക്ക് ഉപേക്ഷിക്കേണ്ടിവന്ന ആ മൂന്ന് നിയമങ്ങൾ ഇവയാണ്

നിയമം ഒന്ന്: കാർഷികോല്പന്ന വാണിജ്യ വിപണന (പ്രോത്സാഹനവും സൗകര്യപ്പെടുത്തലും) നിയമം 2020 (Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020)

ചില സംസ്‌ഥാനങ്ങളിൽ കർഷകരുടെ സഹകരണസംഘങ്ങളിൽ മാത്രമേ കാർഷികോല്പന്നങ്ങൾ വിൽക്കാൻ പറ്റൂ. ആ നിബന്ധന എടുത്തുകളഞ്ഞു; കർഷകന് എവിടെ വേണമെങ്കിലും വിൽക്കാം. കാർഷികോല്പ്പന്നങ്ങളുടെ സംസ്‌ഥാനാന്തര വില്പനയ്ക്ക് നിയന്ത്രണമില്ല. ഇലക്ട്രോണിക് ട്രെയ്‌ഡിങ്ങും ആകാം.

നിയമം രണ്ട്: വിലയുറപ്പും കാർഷിക സേവനവും സംബന്ധിച്ച കർഷക ശാക്തീകരണ നിയമം, 2020 (Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020

കോണ്ട്രാക്റ്റ് കൃഷി വിധേയമാക്കാനുള്ള നിയമം.

നിയമം മൂന്ന്: ആവശ്യവസ്തു (ഭേഗദതി) നിയമം, 2020 (Essential Commodities (Amendment) Act, 2020)

അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.

പുതിയ നിയമങ്ങൾ വരുമ്പോൾ എന്ത് സംഭവിക്കുന്നു?

സ്വകാര്യ കമ്പനികൾക്ക് ആരുടെ കൈയിൽനിന്നും അവർ നിശ്ചയിക്കുന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങാം. മണ്ഡികളിൽ തന്നെ വിൽക്കണമെന്നില്ല.മണ്ഡികൾ പിരിച്ചുവിടാനൊന്നും നിയമം പറയുന്നില്ലല്ലോ എന്ന് നിങ്ങള്ക്ക് തോന്നും. അതിനു ആഗ്രഹമില്ലാഞ്ഞല്ല; പക്ഷെ ഭരണഘടനാപരമായി തടസ്സമുണ്ട്; കാരണം ഏതുതരത്തിലുള്ള ചന്തകളും സംസ്‌ഥാനങ്ങളുടെ അധികാരത്തിലാണ് (സ്റ്റേറ്റ് ലിസ്റ്റ്). അതുകൊണ്ടാണ് പണ്ട് കേന്ദ്രം കാലിച്ചന്തകൾ നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ കൊണ്ടുവരികയും മിത്രങ്ങൾ ഓടിനടന്നു ന്യായീകരിക്കുകയും ചെയ്‌തെങ്കിലും പല ഹൈക്കോടതിയും സുപ്രീം കോടതിയും അതൊന്നും നടക്കില്ല എന്ന് പറഞ്ഞത്.

കർഷകരുടെ ആവശ്യപ്രകാരം സംസ്‌ഥാനങ്ങളോട് ചേർന്ന് മണ്ഡികളെ പരിഷ്കരിക്കാവുന്നതേയുള്ളൂ. പക്ഷെ ലക്‌ഷ്യം അതല്ലലോ. അതുകൊണ്ടു ഈ മണ്ഡികളെ എന്ത് ചെയ്യാൻ പറ്റും? അവയെ ഇല്ലാതാക്കാനും പറ്റില്ല. അതുകൊണ്ടു അവയുടെ പ്രത്യേക പദവി അടുത്തുകളയുക. സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ ഏതു സ്‌ഥലവും ചന്തയാക്കി പ്രഖ്യാപിക്കുക.

അപ്പോൾ സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയുടെ പ്രത്യേക സ്വഭാവം നഷ്ടപ്പെടും. ചന്തയിൽ കൊടുക്കുന്നതിനേക്കാൾ വില കൃഷിക്കാരനു അയാളുടെ കൃഷിസ്‌ഥലത്തു സ്വകാര്യ കമ്പനി കൊടുത്താൽ രണ്ട് കൊല്ലം കൊണ്ട് ചന്ത പൂട്ടും. പൂട്ടിക്കഴിഞ്ഞാൽ പിന്നെ ജിയോ മൊബൈൽ പോലെ ആകും. (ഇത് പക്ഷെ മൊബൈലിന്റെ വിഷയമല്ല, ഭക്ഷണത്തിന്റെ പ്രശ്നമാണ്). സ്വകാര്യ കുത്തകയുടെ ഒരേയൊരു വിപണി മാത്രമാകും കര്ഷകന് ബാക്കിയുണ്ടാവുക; താങ്ങുവിലയെന്നൊന്നും അന്നാരും ഓർക്കുന്നുപോലും ഉണ്ടാവില്ല.

അങ്ങിനെ നിൽക്കുന്ന കര്ഷകനോട് ഏതു വിള കൃഷി ചെയ്യണം എന്ന് കമ്പനിയ്ക്ക് ആവശ്യപ്പെടാം. അങ്ങിനെ ഏതു വിള ഏതു കൊല്ലം എത്ര അളവിൽ ഉത്പാദിപ്പിക്കണം എന്ന് കമ്പനികൾക്ക് തീരുമാനിക്കാം. അവ എത്രയളവിൽ സംഭരിക്കണം, എത്ര മാർക്കറ്റിലേക്ക് വിട്ടുകൊടുക്കണം എന്നും അവർക്കു തീരുമാനിക്കാം. ഫലത്തിൽ വില അവർക്കു നിശ്ചയിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News