
ഒരു കാര്യം പറയാം… ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു… എന്താന്നറിയില്ല, പുള്ളി എന്ത് പറഞ്ഞാലും ആരെ കളിയാക്കിയാലും ബൂമറാങ് പോലെ അത് തിരിച്ച് പുള്ളിയിലേക്ക് തന്നെ തിരിച്ചടിക്കും. പക്ഷേ ആള് അത്ര നിസാരക്കാരനല്ല കേട്ടോ…
പുള്ളി ഫുള്‍ സമയം ബിസിയാണ്. ഒന്ന് താഴെ നില്‍ക്കാന്‍ പോലും പണിക്കര്‍ നേരമില്ലാത്ത അവസ്ഥ. എന്താന്നല്ലേ… ട്രോളന്മാര്‍ പുള്ളിയെ എയറില്‍ നിന്നും താഴേക്ക് ഇറക്കാറേയില്ല. അയ്യോ! പറഞ്ഞു പറഞ്ഞ് വിഷയത്തില്‍ നിന്നും നമ്മള്‍ ഇച്ചിരി തെന്നിമാറിപ്പോയി. ഇനി നമുക്ക് വിഷയത്തിലേക്ക് തിരികെയെത്താം.
ഈ മുകളില്‍ പറഞ്ഞ പണിക്കര്‍ പണ്ട് അയാതയത് 2020ല്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. കേരളം നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതുകൊണ്ട് കേന്ദ്രം കര്‍ഷക നിയമങ്ങള്‍ നിരുപാധികം പിന്‍വലിച്ചു എന്നായിരുന്നു ആ പോസ്റ്റ്.
എന്നാല്‍ ഇന്ന് പണിക്കരുടെ നിര്‍ഭാഗ്യമോ ട്രോളന്മാരുടെ ഭാഗ്യമോ മാപ്പ് പറഞ്ഞുകൊണ്ട് നമ്മുടെ 56 ഇഞ്ച് ആ നിയമങ്ങള്‍ അങ്ങ് പിന്‍വലിച്ചു കഴിഞ്ഞു.
എന്തൊക്കെയായിരുന്നു… ജന്മം പോയാലും മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് എത്ര ചാനലുകളില്‍ വന്നിരുന്ന് ഘോരം ഘോരം പ്രസംഗിച്ചതാ… എന്നിട്ടിപ്പോ പവനായി ശവമായി എന്ന അവസ്ഥയായി. ഒരു മുന്നറിയിപ്പുമില്ലാതെ മോദി വന്ന് വെറുതേയങ്ങ് മാപ്പും പറഞ്ഞ് ആ നിയമങ്ങളും പിന്‍വലിച്ചില്ലേ…
മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തതെന്നും മോദി പറഞ്ഞു… ഈ ഡയലോഗ് കേട്ടപ്പോഴെ പണിക്കരുടെ ബോധം പാതി പോയെന്നാണ് നാട്ടിലെ സംസാരം.
ഇനിയിപ്പോ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വന്നിരിക്കുന്നതിനേക്കാള്‍ ഭേദം വല്ല കണിയാനെന്നും പറഞ്ഞ് വന്നിരിക്കുന്നതായിരിക്കും നല്ലതെന്നാണ് മലയാളികള്‍ക്കിടയിലെ വര്‍ത്തമാനം. എന്നാലും അവസാനമായി ഒരു കാര്യം കൂടി…. മിസ്റ്റര്‍ പണിക്കര്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം……….
നിങ്ങള്‍ പേടിക്കേണ്ട. പണിക്കരണ്ണന്‍ നാടുവിടുകയുമൊന്നുമില്ല. കൊടിയിറങ്ങി കഴിയുമ്പോല്‍ എയറില്‍ നിന്നും താഴെയിറങ്ങാന്‍ പറ്റിയാല്‍ നമ്മുടെ പണിക്കരണ്ണന്‍ വീണ്ടും ചാനല്‍ ചര്‍ച്ചകളില്‍ റീലോഡ് ചെയ്യപ്പെടും. എന്നിട്ട് വീണ്ടും ഇങ്ങനെ ഒരോ ബഡുവായിത്തരങ്ങള്‍ വിളിച്ച് പറയുകയും ചെയ്യപ്പെടും. ഇതാണ് ഇനി നമ്മള്‍ കാണാന്‍ പോകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here