വാഴപ്പിണ്ടി വെറും വാ‍ഴപ്പിണ്ടിയല്ല; ശരീരത്തെ ശുദ്ധീകരിക്കും വാഴപ്പിണ്ടി സംഭാരം ഇതാ

പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ് വാഴയുടെ മിക്ക ഭാഗങ്ങളും. വാഴപ്പിണ്ടി കൊണ്ട് നാടൻ സംഭാരം ഉണ്ടാക്കിയിട്ടുണ്ടോ? അതിശയിക്കണ്ട, വാഴപ്പിണ്ടി സംഭാരം ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ വാഴപ്പിണ്ടി ദഹനത്തിനും സഹായിക്കും. എങ്ങനെയാണ് വാഴപ്പിണ്ടി സംഭാരം തയാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ

വാഴപ്പിണ്ടി ഒരു കപ്പ്
ഇഞ്ചി ഒരു കഷ്ണം
പച്ചമുളക് ഒരെണ്ണം
കറിവേപ്പില ഒരു തണ്ട്
തൈര് ഒരു കപ്പ്

തയാറാക്കുന്ന വിധം

വളരെ എളുപ്പത്തിൽ നമുക്കിത് തയാറാക്കാനാകും. മിക്സിയുടെ ജാറിലേക്ക് വാഴപ്പിണ്ടി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തൈര് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ തന്നെ അരച്ച് എടുക്കണം. വാഴപ്പിണ്ടിയിൽ നിന്ന് വരുന്ന വെള്ളം മാത്രമാണ് ഈ സംഭാരത്തിൽ വരുന്നത്. ​ഹെൽത്തിയും ടേസ്റ്റിയുമായ വാഴപ്പിണ്ടി സംഭാരം റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News