ഇത് അഭിമാന നിമിഷം; കർഷകർക്കൊപ്പം നിന്ന സെലിബ്രറ്റികൾ

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോ‌ടെ രാജ്യത്തെ കർഷക സംഘടനകൾ ആ​ഘോഷത്തിലാണ്. എത്ര ശ്രമിച്ചാലും പിന്നോ‌‌‌ട്ടില്ലെന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കേന്ദ്രം മുട്ട് മ‌ടക്കിയതിൽ കർഷക പ്രക്ഷോഭത്തിന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത ആ​ഗോള താരങ്ങൾക്കും അഭിമാനിക്കാം.

പോപ് ​ഗായക റിഹാന, എന്റെർടെയ്മെന്റ് താരം മിയ ഖലീഫ, പരിസ്ഥിതി പ്രവർത്തക ​ഗ്രേറ്റ തുൻബർ​ഗ്, മീന ഹാരിസ് തു‌ടങ്ങി ഒരു പിടി പ്രമുഖ വ്യക്തികൾ ഇന്ത്യയിലെ കർഷകർക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നു. ട്വിറ്ററിൽ വൻ ആരാധക വൃന്ദമുള്ള റിഹാന 2021 ഫെബ്രുവരി 2 നാണ് കർഷക സമരം സംബന്ധിച്ച് ആദ്യ ‌ട്വീറ്റി‌ടുന്നത്. കർഷക സമരം സംബന്ധിച്ചുള്ള വാർത്തയ്ക്കൊപ്പം എന്തു കൊണ്ട് നമ്മൾ ഇതേപറ്റി സംസാരിക്കുന്നില്ലെന്ന ചോദ്യവുമായി‌ട്ടായിരുന്നു റിഹാനയുടെ ട്വീറ്റ്.

ട്വീറ്റ് വലിയ വലിയ രീതിയിൽ ചർച്ചയായി. മൂന്ന് ലക്ഷത്തിലേറെ റീ ‌‌ട്വീറ്റാണ് റിഹാനയുടെ ഒറ്റ വരിയിലുണ്ടായത്. ആഴ്ചകളോളം റിഹാന ഇന്ത്യയിൽ രാഷ്ട്രീയ വിവാദത്തിൽ വിഷയമാവുകയും ചെയ്തു.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ​​ഗ്രേറ്റ തുൻബർ​ഗ് കർഷക സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ദില്ലിയിൽ ഇവർക്കെതിരെ കേസു വരെ വന്നു. കര്‍ഷക സമരത്തിന്റെ വിശദാശംങ്ങള്‍ വ്യത്മാക്കുന്ന ഒരു ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവെച്ചതാണ് വിവാദത്തിന് കാരണമായത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഖലിസ്താന്‍ വാദ അനുകൂല സംഘടനയാണ് ഈ ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുടെ തെളിവാണ് ഈ ടൂള്‍ കിറ്റ് ആഹ്വാനമെന്നുമായിരുന്നു ആരോപണം.

എന്നാൽ വിവാദം ​ഗ്രേറ്റയെ പിന്നോട്ടടിച്ചില്ല. വീണ്ടും ശക്തമായിത്തന്നെ ​ഗ്രേറ്റ കർഷക സമരത്തിനൊപ്പം നിന്നു. മുൻ പോൺ താരമായ മിയ ഖലീഫയും കർഷക സമരത്തിന് തുടർച്ചയായി പിന്തുണയറിയിച്ചിരുന്നു. ഒപ്പം കമല ഹാരിസിന്റെ സഹോദരി പുത്രിയും അഭിഭാഷകയുമായ മീന ഹാരിസ്, യൂട്യൂബർ ലില്ലി സിം​ഗ്, കൊമേഡിയൻ ഹസൻ മിൻഹാജ് തുടങ്ങിയവരും കർഷക സമരത്തെ പിന്തുണച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News