ഹൈക്കോടതിയിൽ സാവകാശം തേടി കേന്ദ്രം

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം തള്ളിയതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടി. വിശദീകരണം നൽകാൻ ജിഎസ്ടി കൗൺസിലിന്കോടതി പത്ത് ദിവസം കൂടി അനുവദിച്ചു.

പെടോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ പരിഗണനയിലുള്ളത് .

ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജി എസ് ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത് .മതിയായ കാരണം പറയാതെയാണ് നിവേദനം തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here