മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ല. ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ തമിഴ് നാട് വ്യക്തമാക്കി.

റൂൾ കർവ് പ്രകാരമാണ് ജലനിരപ്പ് നിലനിർത്തുന്നതെന്നും ജോ ജോസഫിന്റെ ഹർജിക്കുള്ള മറുപടിയിൽ തമിഴ് നാട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ജലനിരപ്പ്‌ 140.9 അടിയായതോടെ തമിഴ്‌നാട്‌ ഇന്നലെ രാത്രി രണ്ട്‌ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 140.85 അടിയാണ് ജലനിരപ്പ്.

3,4 നമ്പര്‍ ഷട്ടറുകളിലൂടെ സെക്കന്‍ഡില്‍ 752 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ട്‌. ജലനിരപ്പ്‌ 2399.5 അടിയായാണ്‌ ഉയര്‍ന്നത്‌. നിലവില്‍ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here