ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ച കെ സി ലേഖയെ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആദരിച്ചു

രാജ്യത്തെ പരമോന്നത കായിക ബഹുമതികളിലൊന്നായ ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ ധനകാര്യവകുപ്പിലെ അക്കൗണ്ട്‌സ് ഓഫീസര്‍ കെ സി ലേഖയെ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആദരിച്ചു.

2006 ല്‍ ബോക്‌സിങ്ങില്‍ ലൈറ്റ് മിഡില്‍ വെയ്റ്റ് കാറ്റഗറിയിലെ ലോക ചാമ്പ്യന്‍ ആയിരുന്നു ലേഖ. ധനകാര്യ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News