മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സെക്കന്‍ഡില്‍ 40,000ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്‌ തുറന്നുവിടുന്നുണ്ട്‌.

മുല്ലപ്പെരിയാറില്‍ 140.9 അടിയാണ്‌ ജലനിരപ്പ്‌. വൃഷ്ടി പ്രദേശത്ത്‌ വൈകിട്ടോടെ മഴ ലഭിച്ചതിനാല്‍ നീരൊഴുക്ക്‌ വര്‍ധിച്ചതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ കാരണം. മുല്ലപ്പെരിയാറില്‍ നിന്ന്‌ 130 ഘനയടി വെള്ളമാണ്‌ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കുന്നത്‌.

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നു. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ല.

ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടില്ലെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ തമിഴ് നാട് വ്യക്തമാക്കി.

റൂൾ കർവ് പ്രകാരമാണ് ജലനിരപ്പ് നിലനിർത്തുന്നതെന്നും ജോ ജോസഫിന്റെ ഹർജിക്കുള്ള മറുപടിയിൽ തമിഴ് നാട് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News