കഴുത്തില്‍ താലി; കൈയില്‍ പേര് പച്ചകുത്തി; ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം

ബാഗില്‍ അജ്ഞാത യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ താലിയുണ്ടായിരുന്നതായും മദതദേഹത്തിന്റെ വലതുകൈയില്‍ റാണി എന്‍ എന്ന് പച്ചകുത്തിയതായും പൊലീസ് പറഞ്ഞു.

മഥുരയിലെ ഛാട്ട പ്രദേശത്ത് എന്‍എച്ച് 2 ന് സമീപത്താണ് കറുത്ത നിറത്തിലുള്ള ട്രോളി ബാഗില്‍ ആഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാതയ്ക്ക് സമീപത്തുള്ള സംസ്്കൃതി സര്‍വകലാശാലയ്ക്ക് സമീപത്തെ കനാലിന് സമീപം രാത്രി ഏഴരയോടെ പ്രദേശവാസിയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സമീപ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറിയതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിന് ഏതാണ്ട് മുപ്പത് വയസ് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News