ഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു. ഈ മാസം 25 മുതല്‍ താഴെ പറയുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും.
ദക്ഷിണ റെയിലേക്ക് കീഴിലുള്ള 18 ട്രെയിനുകളില്‍ കൂടിയാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. സീസണ്‍ ടിക്കറ്റുകാര്‍ക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം.
ഇതില്‍ പത്തോളം ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ്. അതേ സമയം മലബാര്‍,മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല.
25-11-2021 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍ (പാലക്കാട്, ,തിരുവനന്തപുരം ഡിവിഷനുകളില്‍)
(ട്രെയിന്‍ നമ്പര്‍, ട്രെയിനിന്റെ പേര്, ജനറല്‍ കോച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
22609– മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
22610-കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
16605– മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്-ആറ് കോച്ചുകള്‍
16606-നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകള്‍
16791– തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകള്‍
16792-പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകള്‍
16649– മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകള്‍
16650-നാഗര്‍കോവില്‍-മംഗളൂരു- പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകള്‍
16191-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
16192-നാഗര്‍കോവില്‍-താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.