ബാലാജി കഫേ ഉടമ വിജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങൾ സന്ദർശിച്ച എറണാകുളം ഗാന്ധിനഗറിലെ ബാലാജി കഫേ ഉടമ വിജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

ചായക്കട വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തിയിരുന്ന വിജയന്റെ(71) ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here