പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും.
അതേസമയം ശബരിമല തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് കലക്ടര്‍ അറിയിച്ചു.983 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 984 എത്തിയില്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട്. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ല. ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ തമിഴ് നാട് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.