താമസം വിനാ നമ്മുടെ കൃഷിമന്ത്രി ചാണകം കഴിക്കേണ്ടി വരും!!!

ശബരിമലയിൽ വരുന്ന ഭക്തരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുക എന്നതാണ് ദേവസ്വം മന്ത്രിയുടെ കടമയെന്ന് സ്വാമി സന്ദീപാനന്ദഗിരി. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനുമായി ബന്ധപ്പെട്ട ശബരിമല ദര്‍ശനവിവാദത്തിലെ വിമര്‍ശനങ്ങള്‍ക്കാണ് സ്വാമിയുടെ മറുപടി. ചാണകം ഭക്ഷിക്കുന്ന ഒരാളുടെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമ്മ ചാണകം കഴിച്ചതിനാൽ അവർക്ക് സുഖപ്രസവം ആയിരുന്നെന്നും, കുടുംബത്തിലെ പലരും ചാണകം കഴിക്കാറുണ്ടെന്നും വീഡിയോയിൽ കാണുന്ന വ്യക്തി പറയുന്നുണ്ട്. സ്വയം ചാണകം ഭക്ഷിച്ചുകൊണ്ടാണ് അയാൾ ഇത് പറയുന്നത്. ഇതുപോലെ നാളെ നമ്മുടെ നാട്ടിൽ കൃഷിമന്ത്രി ചാണകം കഴിക്കണമെന്ന് പറഞ്ഞുകൊണ്ട് ആളുകൾ വന്നാൽ എന്താവും അവസ്ഥയെന്ന് സ്വാമി സന്ദീപാനന്ദഗിരി ചോദിക്കുന്നു.

മന്ത്രി അത് നിഷേധിച്ചാൽ അദ്ദേഹം പശുവിനെയും ഭാരതീയ സംസ്കാരത്തെയും നിഷേധിച്ചുവെന്നും ചിലർ പറയുമെന്നും അദ്ദേഹം പറയുന്നു. നാടിനെവീണ്ടും കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്ന ഇത്തരം ദുഷ്ട ശക്തികൾക്കെതിരെ വളരെ ജാഗ്രതയോടെ മലയാളികൾ നിലകൊള്ളണമെന്നും അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടിലെ പുതിയൊരു വിവാദമാണ് ദേവസ്വം മന്ത്രി ശബരിമല തീർത്ഥം നിഷേധിച്ചു എന്നത്. നിർബന്ധമായി ഒരു കാര്യം ചെയ്യണമെന്ന് ആർക്കും അര്രോടും പറയാനാകില്ലെന്നും സ്വാമി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News