ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര ഇന്ത്യയ്ക്ക്

ന്യൂസിലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ഏകദിനത്തില്‍ 7 വിക്കറ്റിന് വിജയിച്ച് 2-0നാണ് ഇന്ത്യയുടെ പരമ്പര നേട്ടം.

154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.കെ എല്‍ രാഹുലും രോഹിത് ശര്‍മയും അർധസെഞ്ചുറികൾ നേടി.അരങ്ങേറ്റ മത്സരം കളിക്കുന്ന ഹര്ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അവസാന മത്സരം ഞായറാഴ്ച ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും.

സൂര്യകുമാറിന് പകരം ഋഷഭ് പന്താണ് ക്രീസിലെത്തിയത്. തുടർച്ചയായി രണ്ട് സിക്സുകൾ നേടിക്കൊണ്ട് പന്ത് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചു. പന്തും വെങ്കടേഷും 12 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി സൗത്തി നാലോവറിൽ 16 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു.

ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് കിവീസ് സ്‌കോടർ 153ൽ ഒതുക്കിയത്. ഓപണിങ് ബാറ്റ്സ്മാൻമാരായ മാർട്ടിൻ ഗുപ്ട്ടിലും ഡാരിയൽ മിറ്റ്ച്ചലും ചേർന്ന് മികച്ച തുടക്കമാണ് കിവീസിന് നൽകിയത്. നാല് ഓവറിൽ തന്നെ കിവീസ് 50 റൺസ് കടന്നിരുന്നു. 15 ബോളിൽ 31 റൺസെടുത്ത് നിൽക്കവെ ചഹർ, ഗുപ്റ്റലിനെ വീഴ്ത്തി. മാർക്ക് ചാപ്മെനെ 21 റൺസിൽ നിൽക്കവെ അക്സർ പട്ടേലും മടക്കി അയച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റമത്സരത്തിൽ തന്നെ ഹർഷൽ പട്ടേൽ കഴിവ് തെളിയിച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ഹർഷൽ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഗ്ലേൻ ഫിലിപ്സ് 34 ഉം സീഫേർട്ട് 13 റൺസും നേടി ഹർഷൽ പട്ടേലിനു പുറമെ ഇന്ത്യക്ക് വേണ്ടി അക്സർ പട്ടേൽ, അശ്വിൻ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel