ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍  തുറന്നു

ജലനിരപ്പ്‌ ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നേരത്തെ തുറന്നിരുന്ന ഷട്ടര്‍ 20 സെ.മീറ്റര്‍ കൂടി ഉയര്‍ത്തി അധികം വെള്ളം തുറന്നുവിടുന്നുമുണ്ട്‌.

777 ഘനയടി വെള്ളമാണ്‌ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കി വിടുന്നത്‌. നിലവില്‍ 141.05 അടിയാണ്‌ ജലനിരപ്പ്‌. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്‌. 2399.88 അടിയാണ്‌ ജലനിരപ്പ്‌.

ഇതിനിടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.പമ്പ ത്രിവേണി കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here