ടീം പിണറായി 2.0; ആ രണ്ടാമൂഴത്തിന് ഇന്ന് അരവയസ്

ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചനേടിയ ഇടതുമുന്നണി സർക്കാർ അധികാരത്തില്‍ എത്തിയിട്ട് ഇന്ന് ആറുമാസം. ഒന്നാം പിണറായി സർക്കാരിന്‍റെ അവസാനനാളുകളിലേതു പോലെ തന്നെ സമാനമായി പുതിയ സർക്കാരിന്‍റെയും ആദ്യ മുൻഗണന മഹാമാരിക്കാലത്തെ കൈത്താങ്ങിന് തന്നെയായിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനും ജനമക്ഷേമത്തിനും ഊന്നല്‍ നല്‍കിയാണ് മുന്നോട്ട് പോകുന്നത്. മഹാമാരിയെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് വികസനത്തിലും ക്ഷേമത്തിലും രാജ്യത്തിന് തന്നെ മാതൃകയാകുയാണ് പിണറായി സര്‍ക്കാര്‍.2020 മേയ് 20നാണ് സർക്കാർ അധികാരമേറ്റത്.

Team Pinarayi 2.0 | Team Pinarayi 2.0

ഏറെ പുതുമഖങ്ങളുള്ള ടീമുമായി ക്യാപ്റ്റന്‍റെ രണ്ടാം ഇന്നിംഗ്സ്. തുടർഭരണം, 99 സീറ്റിന്റെ കക്ഷിബലം, പാർട്ടിയിലും സർക്കാരിലും ഒരുപോലെ കരുത്തനായ മുഖ്യമന്ത്രി, യുവത്വവും പ്രസരിപ്പുമുള്ള മന്ത്രിനിര. തുനിഞ്ഞിറങ്ങിയാൽ എന്തും സാധ്യമാകുന്ന സർക്കാരാണ്.

എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കെ. റെയിൽ പദ്ധതി നടപ്പാക്കാനുള്ള മുഖമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും വികസനോൻമുഖശൈലിയും കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയതുമാണ് നേട്ടം. അങ്ങനെ അങ്ങനെ തങ്ങളുടെ കർമനിരത കൊണ്ട് ജനമനസുകളിൽ നിറയുകയാണ് ഇരട്ടച്ചങ്കനും പിള്ളേരും.

കൊവിഡ് രോഗവ്യാപനത്തെ നിയന്ത്രിച്ച് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനായത് സർക്കാരിന് സ്വീകാര്യതയുണ്ടാക്കി. വാണിജ്യവ്യാപാരമേഖലയ്ക്ക് ഉണർവേകാൻ സാമ്പത്തികപാക്കേജും ഭക്ഷ്യകിറ്റും പാവപ്പെട്ടവർക്ക് സാമൂഹ്യക്ഷേമ പെൻഷൻ മുൻകൂർ വിതരണം ചെയ്തതും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടി

വ്യവസായനിക്ഷേപം ആകർഷിക്കാൻ നിയമ,ഭരണ സംവിധാനങ്ങളിൽ പരിഷ്ക്കാരം നടപ്പാക്കി. കാലം തെറ്റി പെയ്ത കനത്ത മഴ പ്രളയസമാനസാഹചര്യമുണ്ടാക്കിയെങ്കിലും  അത് ദുരന്തമാകാതെ കാത്തു.ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലുമുണ്ടായ ഉരുൾപൊട്ടലിൽ സർക്കാർ ഉണർന്ന് പ്രവർത്തിച്ചു.ഇത്തരം പ്രവർത്തനങ്ങളെല്ലാം തന്നെ ഏറെ പ്രശംസനീയം തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News