
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ എംപാനൽ ചെയ്ത കർഷകർക്ക് അനുമതിനൽകിയിട്ടും ശല്യം രൂക്ഷമായി തുടരുന്നതിനാലാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 1200ഓളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
എന്നാൽ അത് കൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ല. ദിനംപ്രതി ഒട്ടും പ്രതീക്ഷിക്കാത്ത നഗര മേഖലകളിൽ കൂടി കാട്ടു പന്നികൾ വന്ന് മനുഷ്യരെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. 22-ന് കേന്ദ്ര വനം-വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ കാണും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് നേരത്തേത്തന്നെ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും നാലുകാര്യങ്ങളിൽ വിശദീകരണം തേടി തിരിച്ചയക്കുകയായിരുന്നു. മറുപടിയോടൊപ്പമാണ് കണക്കുകൂടിവെച്ച് വീണ്ടും കേന്ദ്രത്തെ സമീപിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here