കൊച്ചിയിലെ മോഡലുകളുടെ മരണം; പ്രത്യേക സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊച്ചിയില്‍ മോഡലുകളുടെ മരണം ക്രൈബ്രാഞ്ച് പ്രത്യേക സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകട മരണമായിട്ടും എന്തിനാണ് ഹോട്ടലുടമ റോയി സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നശിപ്പിച്ചത് എന്നാണ് ക്രൈബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഒപ്പം ഓഡി കാറില്‍ പിന്‍തുടര്‍ന്ന സൈജുവിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യംചെയ്യും.

മുന്‍ മിസ് കേരള ജേതാക്കള്‍ ഉള്‍പ്പടെ മൂന്നുപേര്‍ വാഹനപകടത്തില്‍ മരണപ്പെട്ടു എന്നറിഞ്ഞ ശേഷം നമ്പര്‍ 18 ഹോട്ടലുടമ റോയി സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നശിപ്പിച്ചത് എന്തിനാണെന്നതാണ് കേസില്‍ ഇപ്പോഴും സംശയമായി നില നില്‍ക്കുന്നത്. പാര്‍ട്ടിയില്‍ സമയം കഴിഞ്ഞും മദ്യം വിളമ്പിയതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അതു മാത്രമാണോ ഡിവിആര്‍ നശിപ്പിക്കാന്‍ കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

നിലവില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകളില്‍ നിന്നു കൂടി വിവരശേഖരണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം ഓഡി കാറില്‍ പിന്‍തുടര്‍ന്ന സൈജുവിനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെ മുന്‍പ് പോലിസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയി. കൂടാതെ സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതും സംശയങ്ങള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here