തകർപ്പൻ വിജയത്തിൽ സന്തോഷം, പക്ഷെ പ്രകടനം ഇത് പോര; ബ​ഗാൻ പരിശീലകൻ ഹബാസ് പറയുന്നു

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിന്റ ഉദ്ഘാടനമത്സരത്തിൽ തകർപ്പൻ വിജയമാണ് എടികെ മോഹൻ ബ​ഗാൻ നേടിയത്. കേരളാ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തകർത്താണ് അന്റോണിയോ ലോപ്പസ് ഹബാസിന്റെ ടീം തുടങ്ങിയത്.

ബ്ലാസ്റ്റേഴ്സിനെതിരായ ആധികാരിക ജയത്തോടെ സീസണിൽ തങ്ങളുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇതോടെ ബ​ഗാൻ. ടീമിന്റെ വിജയത്തിൽ സന്തോഷിക്കുന്ന പരിശീലകൻ ഹബാസിന് എന്നാൽ പ്രകടനത്തിൽ തൃപ്തി പോര. പല കാര്യങ്ങളിലും ബ​ഗാൻ ഇനിയും മെച്ചപ്പെടാനുണ്ടന്നാണ് ഹബാസ് പറയുന്നത്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ഹബാസ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങൾക്ക് വളരെ മികച്ച കളിക്കാരുണ്ട്, പക്ഷെ ടീം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്, രണ്ടാം പകുതിയിലെ ടീമിന്റെ പ്രകടനത്തിൽ എനിക്ക് തൃപ്തി പോര, അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച ടീം രണ്ടാം പകുതിയിൽ അൽപം അലസതോയെടാണ് കളിച്ചത്, അത് ഞാൻ അനുവദിക്കില്ല, ഇക്കാര്യത്തിൽ ടീം ഇനിയും മെച്ചപ്പെടണം, ​ഗോളടിക്കാൻ ടീമിന് ഒരുപാട് അവസരങ്ങൾ കൈവന്നിരുന്നു പക്ഷെ അതിൽ പലതും പാളിപ്പോയി, അതുകൊണ്ട് തന്നെ ഫിനിഷിങ്ങിൽ കൂടുതൽ കൃത്യത കൈവരിക്കേണ്ടതുണ്ട്, ഹബാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News