
സംഘടന പിടിച്ചെടുക്കാന്‍ പുനഃ സംഘടന നടപടികളുമായി കെ.സുധാകരന്‍ മുന്നോട്ടു തന്നെ. പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്റും തള്ളി. തുടരെയുള്ള അവണനയില്‍ തിരിച്ചടി നല്‍കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.
ഇതിനിടയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായം തേടാനുള്ള നീക്കം സുധാകരന്‍ ആരംഭിച്ചു. ഇത് തങ്ങള്‍ അംഗീകരിക്കില്ലെന്ന് എ- ഐ ഗ്രൂപ്പുകള്‍ നിലപാട് എടുത്തു കഴിഞ്ഞു. ഇരു ഗ്രൂപ്പിലും ആളുകള്‍ ചോര്‍ന്നിട്ടുണ്ടെങ്കിലും, തെരഞ്ഞെടുപ്പു നടന്നാല്‍ പാര്‍ട്ടി പിടിക്കാമെന്ന് ഗ്രൂപ്പുള്‍ കരുതുന്നു.
പുനഃസംഘടന യുമായി കെ സുധാകരന്‍ മുന്നോട്ടുപോകുന്നത്, തനിക്ക് സ്വാധീനമുള്ള വരെ ഭാരവാഹികള്‍ ആക്കി, സമവായത്തിലൂടെ ഇവരെ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പുകള്‍ കരുതുന്നു. ഇതിന് തടയിടാനാണ് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നത്. ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് തന്നെ നടക്കണം എന്ന നിലപാട് ഇവര്‍ സ്വീകരിക്കും.
അതേസമയം, കെ സുധാകരനും വിഡി സതീശനും കെ സി വേണുഗോപാലും അടങ്ങുന്ന പുതിയ അധികാര കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനമില്ലന്നതാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിലൂടെ തന്നെ ഭാരവാഹികള്‍ ആകാന്‍, വേണ്ടിവന്നാല്‍ സൗഹൃദ മത്സരങ്ങള്‍ക്കും ഗ്രൂപ്പുകള്‍ തയ്യാറെടുക്കുന്നുണ്ട്. ബുത്തുകള്‍ മുതല്‍ മത്സരം, അവസാനം കെപിസിസി അധ്യക്ഷന്‍ സ്ഥാനത്തേക്ക് സുധാകരനെതിരെ ഇരുഗ്രൂപ്പുകളുടെയും സംയുക്തസ്ഥാനാര്‍ഥി ഇതാണ് എ-ഐ വിഭാഗങ്ങളുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here