‘പുലിമുരുകൻ’ ടീം വീണ്ടും ഒന്നിക്കുന്നു; ആകാംഷയോടെ ആരാധകര്‍

പ്രേക്ഷകര്‍ ഏവരും കാത്തിരിക്കുന്ന ചിത്രം ‘മോണ്‍സ്റ്റര്‍’ ഷൂട്ടിംഗ് തുടരുകയാണ്. ‘പുലിമുരുകൻ’ ടീം വീണ്ടും ഒന്നിക്കുന്നുവെന്നതിന്റെ ആകാംക്ഷയിലാണ് ഏവരും. ഇപ്പോഴിതാ ‘മോണ്‍സ്റ്റര്‍’ ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് നായകൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതാണ് ചര്‍ച്ച.

‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ‘മോണ്‍സ്റ്ററില്‍’ മോഹൻലാല്‍ അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാല്‍ കഥാപാത്രത്തിന്റെ ലുക്കുമായി പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംഘട്ടനം സ്റ്റണ്ട് സില്‍. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍. എഡിറ്റിംഗ് ഷമീര്‍.

മോഹൻലാല്‍ നായകനാകുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വൈശാഖും മോഹൻലാലും ഒന്നിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. വൈശാഖിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ദീപക് ദേവാണ്. മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ഥന വേണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു വൈശാഖ് ‘മോണ്‍സ്റ്റര്‍’ പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News