അങ്കമാലിയില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കു മരുന്ന് പൊലീസ് പിടികൂടി

അങ്കമാലിയില്‍ ദേശീയ പാതയില്‍ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പൊലീസ് പിടികൂടി 100 ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്. ആലുവ റൂറല്‍ എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി കരിയാട്ട് ജംഗ്ഷനില്‍ പൊലീസ് കാര്‍ തടഞ്ഞു പരിശോധന നടത്തുകയായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. കാറിന്റെ സ്റ്റിയറിംഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബംഗ്ലൂരുവില്‍ നിന്നാണ് എം ഡി എം എ എത്തിച്ചതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ദിവസങ്ങളായി പെരുമ്പാവൂരിലെ വിവിധ മയക്കുമരുന്ന് കടത്തു സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel