സംവരേണതര വിഭാഗത്തില്‍ ഒരു വിഭാഗം ദരിദ്രര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സര്‍വേ. നിലവിലെ സംവരണ രീതികളില്‍ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ വേര്‍തിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തില്‍ ഒരുകൂട്ടംപേര്‍ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും.

ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here