ട്രെയ്‌നുകള്‍ക്ക് അധിക അണ്‍റിസേര്‍വ്ഡ് കോച്ചുകള്‍: പരശുറാമും ഏറനാടും പട്ടികയിൽ

കേരളത്തില്‍ സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, എന്നീ ട്രെയിനുകള്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തുടങ്ങിയ ട്രെയ്‌നുകളിലാണ് കൂടുതല്‍ അണ്‍ റിസര്‍വ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

ആറ് കോച്ചുകള്‍ വീതമാണ് ഈ ട്രെയ്‌നുകളില്‍ അണ്‍ റിസേര്‍വ്ഡ് ആയി അനുവദിക്കപ്പെട്ടിട്ടുള്ളത്. നവംബര്‍ 25 മുതലായിരിക്കും പുതിയ കോച്ചുകള്‍ നിലവില്‍ വരുന്നത്.

കൂടാതെ, തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, മധുര-പുനലൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയ്‌നുകളിലും 4 വീതം അണ്‍ റിസേര്‍വ്ഡ് കോച്ചുകളും നിലവില്‍ വരും.

മുന്‍പേ റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് മാത്രമായിരുന്നു ടിക്കറ്റ് ലഭിച്ചിരുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ലഭിക്കാതിരുന്നത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

നവംബര്‍ പത്ത് മുതല്‍ പത്തോളം ട്രെയ്‌നുകളിലും അണ്‍ റിസേര്‍വ്ഡ് സൗകര്യം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ട്രെയ്‌നുകളില്‍ ഈ സൗകര്യം നിലവില്‍ വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News