‘കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുത്’; ജോണ്‍ ബ്രിട്ടാസ് എം പി

കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സാര്‍വ്വദേശീയ ശിശുദിനത്തിന്റെ ഭാഗമായായിരുന്നു പരിപാടി. ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എം പി മുഖ്യ അതിഥിയായിരുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ബാലാവകാശ ലംഘനങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ നടപടിയെുക്കാന്‍ അധികൃതരെ പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മാധ്യമങ്ങള്‍ കുട്ടികളുമായി ബന്ധപെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികളുടെ സ്വകാര്യത എത്രത്തോളം കാത്തു സൂക്ഷിക്കുന്നു എന്ന് ചര്‍ച്ചചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ബാലാവകാശ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജോണ്‍ബ്രിട്ടാസ് എം പി മുഖ്യ അതിഥിയായിരുന്നു.

സംസ്ഥാന ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്. മാധ്യമ പ്രവര്‍ത്തകന്‍ കെ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News