യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചി, നാല് കിലോ ചെമ്മീന്‍: ഹോട്ടല്‍ പൂട്ടിയ്ക്കരുതെന്ന് ഉടമ

ബുഫെ പാര്‍ട്ടിയില്‍ യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചിയും നാല് കിലോ ചെമ്മീനും. അത്ഭുതപ്പെടേണ്ട…നടന്നത് തന്നെ..ഫുഡ് വ്ളോഗറായ കാങ് എന്ന യുവാവിനാണ് വിലക്ക് നേരിടേണ്ടി വന്നത്.

ചാങ്ഷ നഗരത്തിലെ ഹന്ദാഡി സീ ഫുഡ് ബാര്‍ബിക്യു ബുഫെ എന്ന റെസേറ്റാറന്റിലായിരുന്നു സംഭവം. ഹോട്ടല്‍ സന്ദര്‍ശിക്കാനെത്തിയ കാങ് ഒറ്റയിരുപ്പില്‍ ഒന്നര കിലോ പന്നിയിറച്ചി ട്രോട്ടറുകളാണ് അകത്താക്കിയത്. ഭക്ഷണത്തിന്റെ രുചി ഇഷ്ടമായതോടെ 4 കിലോ ചെമ്മീനും യുവാവ് അകത്താക്കി. ഇതിന് പുറമേ ഇരുപത് മുതല്‍ മുപ്പത് കുപ്പിവരെ സോയാ മില്‍ക്കും ഇയാള്‍ കുടിച്ചു.

ഇതോടെ തീറ്റക്കാരനായ വ്ളോഗര്‍ ഇനിയൊരിക്കല്‍ കൂടി വന്നാല്‍ ഹോട്ടല്‍ പൂട്ടേണ്ടി വരുമെന്ന സാഹചര്യം വന്നതോടെ ഹോട്ടലുടമ വിലക്ക് യുവാവിന് വിലക്കേര്‍പ്പെടുത്തി.
എന്നാല്‍, ഹോട്ടലുടമ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളിനോട് വിവേചനപരമായി പെരുമാറിയെന്നാണ ഒരുകൂട്ടം ആളുകള്‍ ഇതിനോട് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News