പമ്പാ ഡാം ഇന്ന് വൈകിട്ട് മൂന്നിന് തുറക്കും; ജാഗ്രതാനിർദേശം

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പാ ഡാം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തുറക്കും. ആദ്യ ഘട്ടത്തിൽ ഒരു ഷട്ടർ ആണ് ഉയർത്തുക. സെക്കൻഡിൽ 25,000 ഘന അടി ജലമാണ് പുറന്തള്ളുക.

ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ പമ്പയിൽ ജലനിരപ്പ് 10 സെ.മി കൂടി ഉയരും. അതേസമയം,
ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു.

പമ്പാ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News