ദത്ത് വിവാദം; സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വീണ്ടും തൃപ്തി രേഖപ്പെടുത്തി തിരുവനന്തപുരം കുടുംബ കോടതി

ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വീണ്ടും തൃപ്തി രേഖപ്പെടുത്തി തിരുവനന്തപുരം കുടുംബ കോടതി. കേസ് ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു കോടതി സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയത്.

അന്വേഷണം നടക്കുന്നതായി CWC കോടതിയെ അറിയിച്ചു, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 10 ദിവസം സാവകാശം തേടിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. പക്ഷപാതരഹിതമായും, മുന്‍ വിധികള്‍ ഇല്ലാതെയും അന്വേഷിക്കണമെന്ന് കോടതി വാക്കാല്‍ CW C ക്ക് നിര്‍ദ്ദേശം നല്‍കി ,

അതിനിടെ ശിശുക്ഷേമ സമിതിക്ക് വേണ്ടി ജനറല്‍ സെക്രട്ടരി ഡോ. ഷിജുഖാന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കുട്ടിയെ ദത്ത് നല്‍കിയത് ക്രമ പ്രകാരം എന്നും , ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചു. നവംബര്‍ 30 ന് തിരുവനന്തപുരം കുടുംബ കോടതി ദത്ത് കേസ് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News