മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ഉടൻ നിർദേശം നൽകണം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ഉടൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം. ഹർജിക്കാരനായ ജോ ജോസഫാണ് സത്യവാങ്മൂലം നൽകിയത്.

മികച്ച സാങ്കേതിക സ്ഥാപനങ്ങളുടെ സഹായത്തോടെ ഉടൻ വിശദമായ പരിശോധന നടത്താൻ നിർദേശിക്കണം. അണക്കെട്ടിന്റെ സുരക്ഷാ ഓഡിറ്റിംഗ് എല്ലാ വർഷവും നടത്താൻ നിർദേശിക്കണമെന്നും സുരക്ഷാ ഓഡിറ്റിംഗ് റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കാൻ നിർദേശിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് പുതിയ സത്യവാങ്മൂലം. അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട് ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News