
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. പ്രിയതാരത്തിന് ആദരവായി പുതിയ ആല്‍ബം പുറത്തിറങ്ങി. അബ്ദുല്‍ ബാസിത്ത് ഒരുക്കിയ പാട്ടാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അബ്ദുല്‍ ബാസിത്ത് രചിച്ച ഗാനം മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്.‘മമ്മൂക്ക മമ്മൂട്ടിക്ക ഇച്ചാക്ക,’ എന്നു തുടങ്ങുന്ന ഗാനം മമ്മൂട്ടിയുടെ സിനിമകളിലേക്കും ജീവിതത്തിലേക്കും ഇറങ്ങി ചെല്ലുന്നതാണ്.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമ രംഗത്തേക്ക് കടന്ന് വന്നയാളാണ് മമ്മൂട്ടി. അതിന് ശേഷം മലയാളികള്‍ കണ്ടത് മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ വളര്‍ച്ചയായിരുന്നു.
പിന്നീട് അവിടുന്ന് ഇങ്ങോട്ട് മകനായും ചേട്ടനായും ഭര്‍ത്താവായും ഒട്ടേറെ വേഷങ്ങള്‍ അഭിപ്രാളിയില്‍ അവിസ്മരണീയമാക്കാന്‍ മമ്മൂട്ടിക്കായി. മമ്മൂട്ടിയുടെ സിനിമകളെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറഞ്ഞുകൊണ്ട് ഒരുപാട് പാട്ടുകള്‍ ഇക്കാലയളവിനുള്ളില്‍ ഇറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടെയായിരിക്കുകയാണ് ഇപ്പോള്‍.
സിനിമയ്ക്കു പുറമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തന്റെ ഓരോ ഫോട്ടോയിലൂടെയും മമ്മൂട്ടി ആരാധകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ കുറിച്ചും അദ്ദേഹത്തിന്റെ ഓരോ ഫോട്ടോകള്‍ ട്രെന്റിങിലാവുന്നതിനെ കുറിച്ചുമെല്ലാം പാട്ടില്‍ പറയുന്നുണ്ട്.
മമ്മൂട്ടിക്ക് കിട്ടിയ പുരസ്‌കാരങ്ങളെയും സിനിമയിലെ കഥാപാത്രങ്ങളെയും മമ്മൂട്ടി മലയാള സിനിമയുടെ വല്ല്യേട്ടനാണെന്നും പാട്ടില്‍ പറയുന്നു.കോംപ്രഹെന്‍സീവ് ക്രിയേഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ബാസിത്താണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ബിജുവാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here