ADVERTISEMENT
ഉറുഗ്വേ ദേശീയ ടീം പരിശീലകസ്ഥാനത്ത് നിന്ന് ഓസ്കാർ ടബാരെസ് പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് ഉറുഗ്വേയുടെ പരിശീലകസ്ഥാനത്ത് നിന്ന് ടബാരെസ് പുറത്താക്കുന്നത്. ഉറുഗ്വേ ഫുട്ബോൾ ഫെഡെറേഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
1988 മുതൽ 90 വരെ ഉറുഗ്വേ പരിശീലകനായിരുന്ന ടബാരെസ് 2006-ലാണ് രണ്ടാം തവണ ദേശീയ ടീം ചുമതലയേൽക്കുന്നത്. 2007-ലെ കോപ്പാ അമേരിക്കയിൽ ഉറുഗ്വേയെ സെമിയിലെത്തിക്കാൻ ടബാരെസിനായി. ഇതിനുപിന്നാലെ 2010-ലോകകപ്പിൽ ഉജ്ജ്വലപ്രകടനം നടത്തിയ ഉറുഗ്വേ അവിടേയും സെമിയിലേക്ക് കുതിച്ചു. ഈ തകർപ്പൻ ഫോമിന്റെ തുടർച്ച 2011-ലെ കോപ്പാ അമേരിക്കയിലെ ഉറുഗ്വേയുടെ കിരീടനേട്ടം വരെ നീണ്ടു.
അതിനുശേഷം ഉറുഗ്വേയ്ക്ക് അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കാര്യമായ നേട്ടൊന്നും കൈവരിക്കാനായില്ല. എങ്കിലും ടബാരെസിനെ അവർ നിലനിർത്തുകയായിരുന്നു. എന്നാൽ ഇക്കുറി ടീമിന്റെ ലോകകപ്പ് യോഗ്യത തന്നെ സംശയത്തിലായതോടെയാണ് വിഖ്യാത പരിശീലകനെ നീക്കാനുള്ള തീരുമാനം.
അതേസമയം, ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാറൗണ്ടിൽ നിലവിൽ ഏഴാമത് മാത്രമാണ് യുറുഗ്വെ. 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രമാണവർക്കുള്ളത്. ഇനി ശേഷിക്കുന്ന നാല് മത്സരങ്ങളിലും വിജയിച്ചാൽ മാത്രമെ യുറുഗ്വെയ്ക്ക് ലോകകപ്പ് യോഗ്യത പ്രതീക്ഷിക്കാനാകു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.