ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെ 12.55 നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നലെ ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതായി ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലത്തേഹാർ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ നക്‌സലുകളാണെന്നാണ് സൂചന. സ്ഫോടനത്തിൽ ലൈൻ തകർന്നതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി, പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ഡെഹ്‌രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്‌പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്‌പെഷ്യൽ ട്രെയിൻ (03362) എന്നിവ റദ്ദാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.