നൊടിയിടയിൽ കിടുക്കാച്ചി ചീര കട്ലറ്റ് തയ്യാറാക്കാം

ഒരു കട്ലറ്റ് ആയാലൊ? ചീര വച്ച് ഒരു കട്ലറ്റ്, പിന്നെ ഇതു ഉണ്ടാക്കിയത് എണ്ണയിൽ ഇട്ട് പൊരിച്ചല്ല.ദോശ കല്ലിൽ വച്ചാണു.അതു ഇതിനെ കൂടുതൽ ഹെൽത്തിയാക്കും.പിന്നെ ഹെൽത്തിന്നു കേൾക്കുമ്പോൾ സ്വാദുണ്ടാകുമൊന്ന് സംശയിക്കണ്ട,അടിപൊളി സ്വാദുള്ള ഒരു വിഭവം കൂടി ആണിത്.

ചേരുവകൾ

ചീര (ചുവപ്പ്,പച്ച) – 2 കപ്പ്
ഉരുളകിഴങ്ങ് -1 വലുത്
സവാള -1
ഇഞ്ചി- വെള്ളുതുള്ളി അരിഞത്-1/2 റ്റീസ്പൂൺ
കുരുമുളക്പൊടി -1 റ്റീസ്പൂൺ
പച്ചമുളക് -2
സ്വീറ്റ് കോൺ – 1 പിടി( നിർബന്ധമില്ല)
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ -പാകത്തിനു
മഞൾപൊടി-2 നുള്ള്
കോൺഫ്ലോർ – 1/2 റ്റീകപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി -1 കപ്പ്

പാകം ചെയ്യുന്ന രീതി
ഉരുളകിഴങ്ങ് ലെശം ഉപ്പ് ചേർത് വേവിച്ച് ഉടച്ച് വക്കുക.പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ സവാള,പച്ചമുളക്, ഇഞ്ചി വെള്ളുതുള്ളി ഇവ ചേർത്ത് വഴറ്റുക.

വഴന്റ് വരുമ്പോൾ ചെറുതായി അരിഞ ചീരയില (തണ്ട് വേണം ന്ന് ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.
മഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക.3 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം. കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വക്കുക.

ചീര കൂട്ട് കുറെശെ എടുത്ത് കട്ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി പിന്നെസ് റസ്ക്പൊടിയിൽ പൊതിഞ് എടുക്കുക. ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക. നല്ല ഹെൽത്തിയായ ,രുചികരമായ ചീര കട്ലറ്റ് തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News