മരിച്ച 700 പേരുടെ കുടുംബങ്ങൾക്ക് 1 കോടി വീതം നൽകൂ; മോദിക്ക് നാലിന ആവശ്യങ്ങളുയർത്തി വരുൺ ഗാന്ധിയുടെ കത്ത്

നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച് ബി ജെ പി എം പി വരുൺ ഗാന്ധി.

വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നാലിന ആവശ്യങ്ങളുയർത്തി വരുൺ ഗാന്ധിയുടെ കത്ത്. സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന്‌ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിൻവലിക്കണമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു.

‘കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിതമായ എഫ്‌ഐആറുകളും ഉടൻ റദ്ദാക്കണം. കർഷകരുടെ ആവശ്യം പരിഹരിക്കാതെ ഈ പ്രക്ഷോഭം അവസാനിക്കില്ല. അവർക്കിടയിൽ വ്യാപകമായ രോഷം ഉണ്ടാകും. അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉയർന്നുവരുന്നത് തുടരും’– കത്തിൽ പറയുന്നു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടതും കത്തിൽ പരാമർശിക്കുന്നുണ്ട്. ‘ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കെതിരെ ഉചിതമായ നടപടിയെടുക്കുകയും നീതിയുക്തമായ അന്വേഷണം നടത്തുകയും ചെയ്യണമെന്നാണ് എന്റെ അഭ്യർഥന’– വരുൺ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News