കുബൂസ് ഇനി വീട്ടിൽ ഉണ്ടാക്കാം..ഈസിയായി !!!

നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്.

ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഹോട്ട് ഓവനില്‍ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ സാധാരണ ഗ്യാസ് അടുപ്പില്‍ ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ കുബൂസ് ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്.

ചേരുവകള്‍
2 കപ്പ് ഗോതമ്പ് പൊടി/ മൈദാ പൊടി
അര കപ്പ് ഇളം ചൂട് വെള്ളം
1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര
1 ടേബിള്‍ സ്പൂണ്‍ നെയ്യ്
അര ടീസ്പൂണ്‍ യീസ്റ്റ്
ആവശ്യത്തിന് ഉപ്പ്
മാവ് കുഴയ്ക്കാന്‍ ആവശ്യത്തിന് ഇളം ചൂട് പാല്‍

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഇളം ചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയുമിട്ട് 10 മിനിറ്റ് ടിസോള്‍വ് ചെയ്യാന്‍ വയ്ക്കുക. ശേഷം ഒരു പാത്രത്തില്‍ മാവ് എടുത്ത് ഉപ്പു ചേര്‍ത്തിളക്കി യീസ്റ്റ് പതച്ചതും പാലും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴക്കുക.

മാവ് എത്രത്തോളം കുഴച്ച് മിനുസം വരുത്തുന്നുവോ അത്രത്തോളം കുബൂസ് നല്ലതാവും. ഇനി കുഴച്ചെടുത്ത മാവ് നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞ് ഏകദേശം 3 മണിക്കൂര്‍ വയ്ക്കുക. ശേഷം മാവ് എടുത്ത് ഒന്നുകൂടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി 10 മിനിറ്റ് കൂടി നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കുക.

ഇനി ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പരത്തുന്നത് പോലെ പരത്തുക. ശേഷം ചപ്പാത്തി ചുടുന്നത് പോലെ അടുപ്പില്‍ ചുട്ടെടുക്കുക. സ്വാദിഷ്ടമായ കുബൂസ് തയ്യാര്‍. ചൂടാറും മുമ്പ് കഴിച്ചാല്‍ കുബൂസിന് രുചി കൂടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here