കിനാലൂരിലേത് എയിംസിന് അനുയോജ്യ ഭൂമി; മന്ത്രി വീണാ ജോർജ്

കോഴിക്കോട് കിനാലൂരിലേത് എയിംസിന് അനുയോജ്യ ഭൂമിയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കിനാലൂരിലെ ഭൂമി സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയാണ് എയിംസ്. എയിംസിനായി കോഴിക്കോട് സർക്കാർ കണ്ടെത്തിയ സ്ഥലം ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു.

കിനാലൂരിലേത് എയിംസിന് അനുയോജ്യമായ ഭൂമിയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യവസായ വകുപ്പിൻ്റെ 140 ഏക്കർ ഭൂമി ഡി എം ഇ യുടെ പേരിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിൻ്റെ ഭൂമിക്ക് പുറമെ 60 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടതുണ്ട്.ആ നടപടി വേഗത്തിലാക്കും.

എയിംസ് കോഴിക്കോട് യാഥാർത്ഥ്യമായാൽ കേരളത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ ചുവട് വെപ്പായി മാറ്റുമെന്നതാണ് ശ്രദ്ധേയം. മന്ത്രിക്കൊപ്പം എം എൽ എ സച്ചിൻദേവ്,ജില്ലാ കളക്ടർ, മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News