ബസ് ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ പരിഗണിക്കും; മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം. വർധിപ്പിക്കേണ്ട നിരക്ക് സംബന്ധിച്ച് തുടർ ചർച്ചകൾ നടത്തും. സ്വകാര്യ ബസുടമകളുടെ എല്ലാ ആവശ്യവും അത് പോലെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനമുണ്ടാകുക.

സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയിലാണ് സംസ്ഥാനത്ത് ബസ് ചാർജ് വാർധിപ്പിക്കാൻ തീരുമാനിച്ച കാര്യം ഗതാഗതമന്ത്രി ആൻറണി രാജു വ്യക്തമാക്കിയത്. മിനിമം നിരക്ക് എട്ട് രൂപയിൽ നിന്നും പന്ത്രണ്ടാക്കുക, ഫെയർ സ്റ്റേജുകൾക്കുള്ള വർധന ഒരു രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തുക എന്നതായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ അത് ആ രീതിയിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി കൂടി ചർച്ച നടത്തും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് മന്ത്രിസഭയുടെ അംഗീകാരത്തോടെയാകും അന്തിമ തീരുമാനമുണ്ടാകുക. കൊവിഡ് കാല സഹായമായി ഒരു ക്വാട്ടറിലെ നികുതി ഒ‍ഴിവാക്കി നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News