പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാനായി നിയമിതനായി

നോര്‍ക്ക റൂട്ട്‌സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി.ശ്രീരാമകൃഷ്ണന്‍ നിയമിതനായി. 2016 മുതല്‍ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി മലയാളികള്‍ക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

പതിനാലാം കേരള നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ പല മാറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

പി.ശ്രീരാമകൃഷ്ണന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ നൂതനവും ക്രിയാത്മകവുമായ പല നടപടികളും ദേശീയ അംഗീകാരം നേടുകയുണ്ടായി. ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമനിര്‍മാണ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും ജനകീയ ഇടപെടല്‍ സാധ്യമാക്കാനുമുള്ള നിരവധി ഉദ്യമങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായി.

കേരളീയ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ നേരത്തേ തന്നെ ഇടപെട്ടു വരുന്ന അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News