” സ്ത്രീ ഗര്‍ഭധാരണത്തിന്റെ വരണസ്വാതന്ത്ര്യം: ഒരു മൗലികാവകാശം ” അന്താരാഷ്ട്ര പഠന ഗവേഷണ സമ്മേളനം സംഘടിപ്പിച്ചു

തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയുടെ സ്ത്രീ നിയമ പഠന കേന്ദ്രമായ സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോയുടെയും കേരള സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ സ്ത്രീ ഗര്‍ഭധാരണത്തിന്റെ വരണ സ്വാതന്ത്ര്യം : ഒരു മൗലികാവകാശം എന്ന വിഷയത്തില്‍ അന്താരാഷ്ട്ര പഠന ഗവേഷണ ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചു.

കേരള ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉത്ഘാടനം ചെയ്തു. സ്ത്രീയുടെ ഗര്‍ഭധാരണ അവകാശങ്ങളെപ്പറ്റി പൊതു സമൂഹത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണങ്ങള്‍ ഉണ്ടാകണമെന്നും അത്തരത്തിലൊരു ശ്രദ്ധേയമായ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റ്റൊയില്ല എം റുബീന ( ഓഫീസ് ഇന്‍ചാര്‍ജ്ജ് – ഫിലിപ്പൈന്‍ ജെന്റര്‍ ഇക്ക്വാളിറ്റി ആന്‍ഡ് വുമണ്‍സ് ഹ്യൂമന്‍ റൈറ്റസ് സെന്റര്‍ ) സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.

അമേരിക്കന്‍ നിയമ ഗവേഷകയും കോഗിനിറ്റീവ് മനശാസ്ത്രജ്ഞയുമായ ജെനിഫര്‍ ഗോശ്രേ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ( ഡീന്‍, എം.ജി സര്‍വ്വകലാശാല) വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ  ചിന്താ ജെറോം ആശംസാ പ്രസംഗം നടത്തി. കോളേജ് പ്രിന്‍സിപ്പില്‍ ഡോ. ജോണ്‍ പി.സി സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

കോളേജ് ഡയക്ടര്‍ ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില്‍ നന്ദി രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഓളം പേര്‍ പങ്കെടുത്ത അന്താരാഷ്ട്ര പഠന ഗവേഷണ സമ്മേളനത്തില്‍ 44 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കോളേജ് നിയമ പഠന വിഭാഗം തലവന്‍ അസോസിയേറ്റ് പ്രൊഫ. ഡോ. ജിജിമോന്‍ വി.എസ് , സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ലോ കോഡിനേറ്റര്‍ റിയ സൂസന്‍ ജോണ്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News